1989ലെ തട്ടിക്കൊണ്ടുപോകൽ ; റുബയ്യ സെയ്‌ദ് 
ഹാജരാകണമെന്ന്‌ സിബിഐ



ന്യൂഡൽഹി 1989ലെ തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട്‌ ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയുടെ മകളോട്‌ ഹാജരാകാൻ സിബിഐ നിർദേശം. മുൻ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ്‌ സെയ്‌ദിന്റെ മകളും മെഹ്‌ബൂബാ മുഫ്‌തിയുടെ സഹോദരിയുമായ റുബയ്യ സെയ്‌ദിനോട്‌ ജൂലൈ 15ന്‌ ഹാജരാകാനാണ്‌ നിർദേശം. 1989 ഡിസംബർ എട്ടിനാണ്‌ ജമ്മു കശ്‌മീർ ലിബറേഷൻ ഫ്രണ്ട്‌ (ജെകെഎൽഎഫ്‌) റുബയ്യ സെയ്‌ദിനെ തട്ടിക്കൊണ്ടുപോയത്‌. ദിവസങ്ങൾക്കുശേഷം അഞ്ച്‌ ഭീകരരെ വിട്ടുകൊടുത്തതിനെ തുടർന്ന്‌ മോചിപ്പിച്ചു. ബിജെപി പിന്തുണയോടെ ഭരിച്ചിരുന്ന വി പി സിങ്‌ സർക്കാരാണ്‌ ഭീകരരെ മോചിപ്പിച്ചത്‌. 1990ൽ സിബിഐ കേസ്‌ ഏറ്റെടുത്തതിനുശേഷം ആദ്യമായാണ്‌ പ്രോസിക്യൂഷൻ സാക്ഷിയായ റുബയ്യ സെയ്‌ദിനോട്‌ ഹാജരാകാൻ നിർദേശിക്കുന്നത്‌. 2019ൽ ജെകെഎൽഎഫ്‌ നേതാവ്‌ യാസിൻ മാലിക്ക്‌ പ്രതിയായ ഭീകരവാദക്കേസ്‌ സിബിഐ ഏറ്റെടുത്തതിനുശേഷം തട്ടിക്കൊണ്ടുപോകൽ കേസിലെ അന്വേഷണവും പുനരാരംഭിക്കുകയായിരുന്നു. Read on deshabhimani.com

Related News