കര്‍ഷക ജൈത്രയാത്ര 365-ാംദിവസത്തിൽ



ന്യൂഡൽഹി > ചരിത്രത്തിലെ സമാനതകളില്ലാത്ത ജനാധിപത്യമുന്നേറ്റത്തിന്‌ വെള്ളിയാഴ്‌ച ഒരുവർഷം തികയുന്നു. കഴിഞ്ഞ നവംബർ 26ന്‌ രാജ്യത്തെ 25 കോടി തൊഴിലാളികൾ പണിമുടക്കിയ ദിവസമാണ് കർഷകരും കർഷകത്തൊഴിലാളികളും ‘ഡൽഹി ചലോ മാർച്ച്’ ആരംഭിച്ചത്. മൂന്ന്‌ കാർഷികനിയമം പിൻവലിപ്പിക്കാനുള്ള ദീര്‍ഘപോരാട്ടത്തിനുമുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കി. മിനിമം താങ്ങുവില നിയമപരമാക്കുന്നതടക്കം ആവശ്യമുയര്‍ത്തി കര്‍ഷകര്‍ പോരാട്ടം തുടരുന്നു. വെള്ളിയാഴ്‌ച ഡൽഹി സമരകേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടികളിൽ ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ പങ്കെടുക്കും. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ ട്രാക്ടർ റാലികൾ നടക്കും. വിദേശങ്ങളിലും ഐക്യദാർഢ്യപരിപാടികൾ നടക്കും. Read on deshabhimani.com

Related News