കേസ് വിശദാംശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നേരത്തേ അറിയുന്നു: ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌



ന്യൂഡൽഹി കേസുകൾ കോടതിയുടെ മുമ്പിൽ എത്തുംമുമ്പുതന്നെ വിശദാംശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ജഡ്‌ജിമാരുടെ മുമ്പിൽ എത്തുന്നുണ്ടെന്ന്‌ സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌. ആരൊക്കെയാണ്‌ വാദിക്കാൻ എത്തുന്നതെന്നും സമൂഹമാധ്യമങ്ങൾ നേരത്തേ അറിയിക്കുന്നുണ്ട്‌, അതൊരു സാമൂഹ്യയാഥാർഥ്യമാണ്‌. സമൂഹമാധ്യമങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തുംമുമ്പ്‌ വലിയ  ജാഗ്രതയും സൂക്ഷ്‌മതയും പുലർത്തേണ്ടത്‌ അനിവാര്യമാണ്‌.  സമൂഹമാധ്യമങ്ങളിലൂടെയാണ്‌ പൗരൻമാരിൽ അധികവും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നത്‌–- ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌ പറഞ്ഞു. ലണ്ടൻ സ്‌കൂൾ ഓഫ്‌ ഇക്കണോമിക്‌സ്‌ നിയമനിർവഹണവുമായി ബന്ധപ്പെട്ട്‌ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Read on deshabhimani.com

Related News