ലൈംഗികത്തൊഴിലാളികളോട്‌ 
പൊലീസ്‌ മാന്യമായി പെരുമാറണം : സുപ്രീംകോടതി



ന്യൂഡൽഹി ലൈംഗികത്തൊഴിലാളികളോട്‌ പൊലീസ്‌ മാന്യമായി പെരുമാറണമെന്ന്‌ സുപ്രീംകോടതി. കൈയേറ്റംചെയ്യുകയോ മോശംഭാഷയിൽ സംസാരിക്കുകയോ അരുത്‌. മാധ്യമങ്ങൾ ലൈംഗികത്തൊഴിലാളികളുടെ ചിത്രം പ്രസിദ്ധീകരിക്കരുത്‌. ലംഘിച്ചാൽ ഐപിസി 354സി പ്രകാരം നടപടിയെടുക്കാം. ലൈംഗികതൊഴിലാളികൾക്കും മക്കള്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും ജസ്‌റ്റിസുമാരായ എൽ നാഗേശ്വരറാവു, ഭൂഷൺ ആർ ഗവായ്‌, എ എസ് ബൊപ്പണ്ണ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു. ലൈംഗികത്തൊഴിലാളികൾ പീഡന പരാതി നല്‍കിയാല്‍ ലൈംഗികാതിക്രമ ഇരകളുടെ പരാതികൾക്ക്‌ നൽകുന്ന അതേ പരിഗണന നൽകണം. താമസരേഖ ഇല്ലെങ്കിലും ലൈംഗികത്തൊഴിലാളികൾക്ക്‌ ആധാർകാർഡുകൾ നൽകാൻ യുഐഡിഎഐക്ക്‌ നിർദേശം നൽകി. ലൈംഗികത്തൊഴിലാളികൾക്ക്‌ സംസ്ഥാനങ്ങൾ സൗജന്യറേഷൻ നല്‍കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.   Read on deshabhimani.com

Related News