വെടിനിർത്തൽ കർശനമായി 
പാലിക്കും: ഇന്ത്യ, പാക്‌



ന്യൂഡൽഹി നിയന്ത്രണരേഖയിലും ഇതരമേഖലകളിലും എല്ലാ കരാറുകളും ധാരണകളും വെടി നിർത്തലും കർശനമായി പാലിക്കാൻ ഇന്ത്യയും പാകിസ്ഥാനും പരസ്‌പരം സമ്മതിച്ചു. അപ്രതീക്ഷിതമായ ഏതെങ്കിലും സാഹചര്യമോ  തെറ്റിദ്ധാരണയോ ഉടലെടുത്താൽ അവ പരിഹരിക്കാൻ ഹോട്ട്‌ലൈൻ ബന്ധത്തിന്റെയും അതിർത്തിയിലെ ഫ്ലാഗ് മീറ്റിങ്ങുകളുടെയും നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. ഇന്ത്യയുടെയും പാകിസ്ഥാന്റെയും മിലിട്ടറി ഓപ്പറേഷൻ ഡയറക്ടർ ജനറലുമാര്‍ (ഡിജിഎംഒ) തമ്മിൽ നടത്തിയ ചർച്ചയിലാണ്‌ ഈ തീരുമാനം. വ്യാഴാഴ്‌ച അർധരാത്രി തീരുമാനം പ്രാബല്യത്തിലായി.നിയന്ത്രണരേഖയിലെയും മറ്റു മേഖലകളിലെയും സ്ഥിതിഗതികൾ സ്വതന്ത്രവും വ്യക്തവും സൗഹാർദപരവുമായ അന്തരീക്ഷത്തിൽ ഇരുപക്ഷവും അവലോകനം ചെയ്‌തുവെന്ന്‌ കേന്ദ്രസർക്കാർ വാര്‍ത്താക്കുറിപ്പിറക്കി. അതിർത്തിയിൽ ഇരുരാജ്യത്തിന്റെയും താൽപര്യംസംരക്ഷിച്ച്‌ സുസ്ഥിര സമാധാനം കൈവരിക്കാനുള്ള ശ്രമം തുടരും. സമാധാനത്തിന് ഭംഗം വരുന്നതും അക്രമത്തിലേക്ക് നയിക്കുന്നതുമായ പ്രധാന പ്രശ്‌നങ്ങളും ആശങ്കയും പരസ്‌പര ചർച്ചയിലൂടെ പരിഹരിക്കാനും ധാരണയായി. പാക്‌ സൈനിക അധികൃതരും ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു Read on deshabhimani.com

Related News