ബിജെപിക്ക്‌ ബദൽ ജനങ്ങൾ ; കർഷകസമരം ബിജെപിക്ക്‌ തിരിച്ചടിയാകും : സീതാറാം യെച്ചൂരി



ന്യൂഡൽഹി ബിജെപിക്ക്‌ ബദലായി വരേണ്ടത്‌ ജനങ്ങളാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. അടിയന്തരാവസ്ഥയ്‌ക്കുശേഷം 1977ൽ കോൺഗ്രസിനെ തോൽപ്പിച്ചത്‌ ജനങ്ങളാണ്‌. 2004ൽ വാജ്‌പേയി സർക്കാരിനെ താഴെയിറക്കിയതും ജനവികാരമാണ്‌. 1996ലും സമാന സംഭവമുണ്ടായി–- യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപി ഭരണത്തിൽ ജനങ്ങൾ അതൃപ്‌തരാണ്‌. മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും വിലയ്‌ക്കെടുത്തും പണമൊഴുക്കിയും ജനവികാരം അട്ടിമറിക്കാനാണ്‌ ബിജെപി ശ്രമം. കർഷകസമരം ബിജെപിക്ക്‌ തിരിച്ചടിയാകുമെന്നും യെച്ചൂരി വിശദീകരിച്ചു. Read on deshabhimani.com

Related News