ആപ്പിള്‍ കര്‍ഷകര്‍ 
ദുരിതത്തില്‍ ; കൃഷി മന്ത്രിക്ക്‌ 
അവകാശ പത്രിക 
സമർപ്പിച്ചു



ന്യൂഡൽഹി വര്‍ധിച്ച ഉൽപ്പാദനച്ചെലവിനൊപ്പം പ്രതീക്ഷിച്ച വില കിട്ടാതായതോടെ രാജ്യത്തെ ആപ്പിള്‍ കര്‍ഷകര്‍ ​​ദുരിതത്തിലെന്ന് ഇന്ത്യൻ ആപ്പിൾ ഫാർമേഴ്‌സ്‌ ഫെഡറേഷൻ. കര്‍ഷകരെ പിന്തുണയ്‌ക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല നയങ്ങളെ സംഘടന വിമര്‍ശിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമർക്ക്‌ ഫെഡറേഷന്‍ അവകാശ പത്രിക സമർപ്പിച്ചു. ന്യായമായ വില ലഭ്യമാക്കുക, താങ്ങുവില പ്രഖ്യാപിക്കുക, കിട്ടാനുള്ള പണം നൽകുക, മൂല്യവർധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കുക, സബ്‌സിഡി പുനഃസ്ഥാപിക്കുക, തോട്ടങ്ങള്‍ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമാക്കുക തുടങ്ങി 11 ആവശ്യം പത്രികയിലുണ്ട്. സർക്കാർ സംഭരണകേന്ദ്രങ്ങൾ അദാനിക്ക്‌ നൽകിയതോടെ കര്‍ഷകരുടെ 30 ശതമാനത്തോളം വിള നശിക്കുന്നു. ഇടനിലക്കാർക്ക് ലാഭമുണ്ടെങ്കിലും കർഷകരിലേക്ക് പണമെത്തുന്നില്ല. ഫെഡറേഷൻ സംഘാടക സമിതി കോ–-ഓർഡിനേറ്റർമാരായ പി കൃഷ്‌ണപ്രസാദ്‌, സോഹൻ സിങ്‌, പുരൻസിങ്‌ താക്കൂർ, വിനീത്‌ വെർമ തുടങ്ങിയവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.   Read on deshabhimani.com

Related News