പിഎഫ്‌ഐയെ നിരോധിക്കുമെന്ന് 
കർണാടക മന്ത്രി



ന്യൂഡൽഹി പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയെ (പിഎഫ്‌ഐ) നിരോധിക്കുന്നതിനുള്ള നടപടികളിലേക്ക്‌ കടന്നതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. പിഎഫ്‌ഐയെ കേന്ദ്ര സർക്കാർ നിരോധിക്കുന്നതിന്‌ സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പിഎഫ്‌ഐയെപ്പോലുള്ള സംഘടനകളുടെ അവസാനമായെന്ന് കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്രശേഖർ ട്വീറ്റ്‌ ചെയ്‌തു. പിഎഫ്‌ഐയെ നിരോധിക്കണമെന്ന്‌ കേന്ദ്രത്തോട്‌ പലവട്ടം ആവശ്യപ്പെട്ടതാണെന്ന്‌ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ പ്രതികരിച്ചു. മംഗളൂരുവിൽ പിഎഫ്‌ഐ നേതാവിന്റെ വസതിയിൽ ഒത്തുകൂടിയവരെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഹുബ്ബള്ളിയിൽ പ്രതിഷേധിച്ച അമ്പതിലേറെ പേരും കസ്‌റ്റഡിയിലായി. 14 പേർക്കെതിരായി കർണാടകത്തിൽ രാജ്യദ്രോഹ കേസെടുത്തു. അസമിൽ വെള്ളിയാഴ്‌ച ഒരു പിഎഫ്‌ഐ പ്രവർത്തകനെക്കൂടി അറസ്റ്റ്‌ ചെയ്‌തു. Read on deshabhimani.com

Related News