എണ്ണക്കമ്പനികൾ വില കൂട്ടുമോ; 
മറുപടിയില്ലാതെ കേന്ദ്രം



ന്യൂഡൽഹി   പെട്രോൾ–- ഡീസൽ വിൽപ്പനവില കൂട്ടാതിരിക്കുമോയെന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്‌ സിങ്‌ പുരി. എണ്ണക്കമ്പനികളാണ്‌ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന്‌ ചാനൽ അഭിമുഖത്തിൽ പുരി പറഞ്ഞു. മോദി സർക്കാർ കേന്ദ്ര തീരുവ കുറച്ചതിനു പിന്നാലെ എണ്ണക്കമ്പനികൾ പെട്രോൾ–- ഡീസൽ വില കൂട്ടിയിരുന്നു. പെട്രോൾ വില 70 പൈസയിലേറെയും ഡീസൽ വില രണ്ട്‌ പൈസയുമാണ്‌ കൂട്ടിയത്‌.  ജനരോഷം ഭയന്ന്‌ ഇത്‌ പരസ്യപ്പെടുത്താതെ മറച്ചുപിടിച്ചു. ഉക്രയ്‌ൻ സംഘർഷത്തിൽ ക്രൂഡോയിൽ വില വർധിച്ചിട്ടും ഒന്നര മാസത്തോളമായി എണ്ണക്കമ്പനികൾ പെട്രോൾ–- ഡീസൽ വില കൂട്ടിയിരുന്നില്ല. മൊത്തവില സൂചിക പ്രകാരമുള്ള പണപ്പെരുപ്പം 15 ശതമാനത്തിലേറെയായതിനെ തുടർന്ന്‌ സർക്കാർ സമ്മർദപ്രകാരമായിരുന്നു ഈ പിൻവലിയൽ. റിലയൻസ്‌ ഉൾപ്പെടെ സ്വകാര്യ എണ്ണക്കമ്പനികൾ ഇതിൽ കടുത്ത പ്രതിഷേധത്തിലാണ്‌. Read on deshabhimani.com

Related News