ജലസംഭരണിയിൽ വിള്ളല്‍ ; തിരുപ്പതിയില്‍ 18 ​ഗ്രാമം ഒഴിപ്പിച്ചു

videograbbed image


അമരാവതി ആന്ധ്രപ്രദേശിൽ  തിരുപ്പതിക്കു സമീപം രായല ചെറുവു ജലസംഭരണിയിൽ വിള്ളല്‍ ഉണ്ടായതിനെത്തുടർന്ന് 18 ​ഗ്രാമത്തിൽ നിന്നായി ഇരുപതിനായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് ആളുകളെ മാറ്റിയത്.  500 വർഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണിത്.  ബണ്ട് പൊട്ടാതിരിക്കാൻ മണൽച്ചാക്ക് നിരത്തി. തിങ്കളാഴ്ചമഴയ്ക്ക് ശമനമുണ്ടായെങ്കിലും നിരവധി ​ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍. 41 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. നൂറോളം പേരെ കാണാതായി. അഞ്ച് ദിവസംപെയ്ത ശക്തമായ മഴയെത്തുടർന്ന്  പെന്നാ നദി കരകവിഞ്ഞ് ഒഴുകുകയാണെന്നും 140 വർഷത്തിനിടെയുണ്ടായ വലിയ ഒഴുക്കാണിതെന്നും കേന്ദ്ര ജല കമീഷൻ അറിയിച്ചു. നെല്ലൂരിൽ ആരംഭിച്ച 90 ദുരിതാശ്വാസ ക്യാമ്പിലായി 35,000-ത്തിലധികം പേരാണ് കഴിയുന്നത്.  തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. ഇരുപതിനായിരത്തോളം തീര്‍ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. Read on deshabhimani.com

Related News