കേന്ദ്രപദ്ധതി തൊഴിലാളികൾ ഇന്ന്‌ പണിമുടക്കും



ന്യൂഡൽഹി കേന്ദ്രസർക്കാർ പദ്ധതികളിലെ ഒരു കോടിയോളം തൊഴിലാളികൾ വെള്ളിയാഴ്‌ച രാജ്യവ്യാപകമായി പണിമുടക്കും. തൊഴിലാളികളുടെ അടിയന്തരാവശ്യങ്ങളോട്‌ സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച്‌ ഒമ്പത്‌ കേന്ദ്ര ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്ക്‌. അങ്കണവാടി, ആശാ, ഉച്ചഭക്ഷണ, ആരോഗ്യദൗത്യം തൊഴിലാളികൾ പങ്കുചേരും. കോവിഡ്‌ കാലത്ത്‌ സുരക്ഷ ഉറപ്പാക്കുക, കോവിഡ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചവരെ  മുൻനിര പോരാളികളായി പ്രഖ്യാപിക്കുക, ജോലി സ്ഥിരപ്പെടുത്തുക, മിനിമം വേതനം, ആരോഗ്യമേഖലയിലെ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, ജിഡിപിയുടെ ആറ്‌ ശതമാനം ആരോഗ്യമേഖലയ്‌ക്ക്‌ നീക്കിവയ്‌ക്കുക, ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, തൊഴിൽകോഡുകൾ പിൻവലിക്കുക, അതിസമ്പന്നർക്ക്‌ നികുതി ചുമത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.സംയുക്ത കിസാൻമോർച്ച പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News