വർധിപ്പിച്ച നികുതി പൂർണമായി 
പിൻവലിക്കണം: പ്രതിപക്ഷം



ന്യൂഡൽഹി മോദി സർക്കാർ വർധിപ്പിച്ച ഇന്ധന നികുതി അതിരൂക്ഷമായ വിലക്കയറ്റം മുൻനിർത്തി പൂർണമായി പിൻവലിക്കണമെന്ന നിലപാട്‌ ആവർത്തിച്ച്‌ പ്രതിപക്ഷ പാർടികൾ. 2014ൽ മോദി അധികാരത്തിലെത്തുമ്പോൾ പെട്രോളിന്‌ 9.48 രൂപയും ഡീസലിന്‌ 3.57 രൂപയുമായിരുന്നു കേന്ദ്ര തീരുവ. പിന്നീട്‌ പലപ്പോഴായി വർധിപ്പിച്ച്‌ 32.9 രൂപയും 31.8 രൂപയുമാക്കി. കോവിഡിൽ ജനം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തിൽ മോദി സർക്കാർ ഇന്ധന നികുതി കുത്തനെ ഉയർത്തി. 2014നെ അപേക്ഷിച്ച്‌ പെട്രോളിന്‌ 10.42 രൂപയും ഡീസലിന്‌ 12.23 രൂപയും അധിക നികുതി ഈടാക്കുന്നുണ്ട്‌. ഇതുകൂടി പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വർധിപ്പിച്ച ഇന്ധന നികുതി ഭാഗികമായിമാത്രം പിൻവലിച്ചുള്ള കണ്ണിൽ പൊടിയിടലല്ല വേണ്ടതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഛത്തിസ്‌ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ഭാഗെൽ, തമിഴ്‌നാട്‌ ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, തെലങ്കാന ധനമന്ത്രി ടി ഹരീഷ്‌ റാവു തുടങ്ങിയവരും ഇതേ ആവശ്യം ഉന്നയിച്ചു. Read on deshabhimani.com

Related News