ഗുജറാത്തിലും പ്രക്ഷോഭം ശക്തിപ്പെടുത്തും:‌ ടിക്കായത്ത്‌



ന്യൂഡൽഹി കർഷകപ്രക്ഷോഭം ഗുജറാത്തിലും ശക്തിപ്പെടുത്തുമെന്ന്‌ ഭാരതീയ കിസാൻ യൂണിയൻ നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌. "ഗുജറാത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള കർഷകനേതാക്കളുമായി ഗാസിപുരിൽ കൂടിക്കാഴ്‌ച നടത്തി.  കർഷകർ ക്ഷണിച്ചിട്ടുണ്ട്‌. -വൈകാതെ ഗുജറാത്ത്‌ സന്ദർശിക്കും'– ഹരിയാനയിലെ ഖർഖോഡയിലെ കിസാൻ മഹാപഞ്ചായത്തിൽ ടിക്കായത്ത്‌ പറഞ്ഞു. ആളുകൾ ഒത്തുചേരുമ്പോൾ സർക്കാരുകൾ മാറുമെന്ന്‌ കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമറിന്‌ ടിക്കായത്ത്‌ മറുപടി നല്‍കി. കർഷകരുമായി ചർച്ചയ്‌ക്ക്‌ സന്നദ്ധമാണെന്നും എന്നാൽ, ആളുകൾ കൂടിയത്‌ കൊണ്ടുമാത്രം നിയമങ്ങൾ പിൻവലിക്കില്ലെന്നുമായിരുന്ന തോമറിന്റെ പ്രസ്താവന.കർഷകസമരത്തിന്റെ ഭാഗമായി വിളകൾ നശിപ്പിക്കരുതെന്ന്‌ ടിക്കായത്ത്‌ കർഷകരോട് അഭ്യർഥിച്ചു. Read on deshabhimani.com

Related News