അഫ്‌ഗാനെ സഹായിക്കാം: താലിബാനോട്‌ ഇന്ത്യ



ന്യൂഡൽഹി യുദ്ധക്കെടുതികൾ അനുഭവിക്കുന്ന അഫ്‌ഗാനിസ്ഥാന്‌ വിപുലമായ തോതിൽ മാനുഷികസഹായം നൽകാമെന്ന്‌ താലിബാന്‌ ഉറപ്പുനൽകി ഇന്ത്യ. മോസ്കോയിൽ താലിബാൻ ഇടക്കാല സർക്കാരിലെ ഉപപ്രധാനമന്ത്രി അബ്ദുൾ സലാം ഹനാഫിയും ഇന്ത്യൻ വിദേശ ജോയിന്റ്‌ സെക്രട്ടറി ജെ പി സിങ്ങും നയിച്ച സംഘങ്ങൾ നടത്തിയ ചർച്ചയിലാണ്‌ ഉറപ്പ്‌. റഷ്യയാണ്‌ ചർച്ചയ്‌ക്ക്‌ വഴിയൊരുക്കിയത്‌.ആഗസ്‌ത്‌ 31ന്‌ ദോഹയിൽ താലിബാൻ പ്രതിനിധികളുമായി ഇന്ത്യ കൂടിക്കാഴ്‌ച നടത്തിയെങ്കിലും ഇടക്കാല സർക്കാർ രൂപീകരിച്ചശേഷമുള്ള ആദ്യ ചർച്ചയാണിത്‌. ‘മോസ്‌കോ ഫോർമാറ്റി’ന്റെ ഇടവേളയിലായിരുന്നു ഇന്ത്യ–-താലിബാൻ ചർച്ച. ഇന്ത്യ, ഇറാൻ, ചൈന, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി 2017ലാണ്‌ റഷ്യ വേദി രൂപീകരിച്ചത്‌. Read on deshabhimani.com

Related News