പുതുച്ചേരി രാജ്യസഭാ സീറ്റിനായി എൻഡിഎയിൽ തർക്കം



പുതുച്ചേരി രാജ്യസഭാ സീറ്റിൽ ബിജെപി പിടിമുറുക്കിയതോടെ എൻഡിഎ സഖ്യത്തിൽ തർക്കം തുടരുന്നു. ബിജെപി മന്ത്രി നമഃശിവായവും മുഖ്യമന്ത്രി എൻ രങ്കസ്വാമിയും തമ്മിൽ ചർച്ച നടത്തിയിട്ടും സമവായമായില്ല. ലെഫ്‌. ഗവർണർ തമിഴിസൈ സൗന്ദർരാജനുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി. എൻആർ കോൺഗ്രസ്‌ എംഎൽഎമാരുടെയും മന്ത്രിമാരുടെയും പ്രത്യേക യോഗം തിങ്കളാഴ്‌ച രാത്രി ചേർന്നു. യാനത്തുനിന്നുള്ള മുൻ കോൺഗ്രസ്‌ മന്ത്രി മല്ലാടി കൃഷ്‌ണറാവുവിനുവേണ്ടിയാണ്‌ എൻആർ കോൺഗ്രസ്‌ പിടിമുറുക്കുന്നത്‌. സമ്മർദം ശക്തമാക്കി ബിജെപിയും രംഗത്തുണ്ട്‌. കാരയ്‌ക്കലിൽനിന്നുള്ള ജി എൻ എസ്‌ വാസുദേവനെയാണ്‌ ബിജെപി പരിഗണിക്കുന്നത്‌. മറ്റു രണ്ടുപേരുകളും പട്ടികയിലുണ്ട്‌. സംസ്ഥാനത്തെ സ്ഥിതിഗതി നേതൃത്വത്തെ ധരിപ്പിക്കാൻ എ നമഃശിവായം ഡൽഹിക്കുപോയി. ബുധനാഴ്‌ചയാണ്‌ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. ഒക്‌ടോബർ നാലിനാണ്‌  തെരഞ്ഞെടുപ്പ്‌. ഡിഎംകെ–-കോൺഗ്രസ്‌ സഖ്യം സ്ഥാനാർഥിയെ നിർത്തുമെന്ന്‌ പ്രഖ്യാപിച്ചു. Read on deshabhimani.com

Related News