ഹിജാബ്‌ അനിവാര്യമോ ; ഹൈക്കോടതി ‌അങ്ങനെ 
ചോദിക്കരുതായിരുന്നു : സുപ്രീംകോടതി



ന്യൂഡൽഹി ഹിജാബ്‌ അനിവാര്യമായ മതാചാരമാണോ എന്ന ചോദ്യത്തിലേക്ക്‌ കർണാടക ഹൈക്കോടതി കടക്കരുതായിരുന്നെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ്‌ വിലക്ക്‌ ചോദ്യംചെയ്‌തുള്ള ഹർജിയിലാണ്‌ പരാമർശം. എട്ടാം ദിനം വാദം കേട്ട ജസ്റ്റിസ്‌ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ്‌ നിരീക്ഷണം നടത്തിയത്‌. കർണാടക സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജിക്കാരാണ്‌ ആ വിഷയം ഹൈക്കോടതിയിൽ ഉന്നയിച്ചതെന്ന്‌ മറുപടി നൽകി. ഖുർആനിലെ പരാമർശംകൊണ്ടുമാത്രം ഹിജാബ്‌ മതപരമായ അനിവാര്യതയാകില്ലന്നും  മേത്ത വാദിച്ചു. പുരാതനകാലംമുതലേ ആരംഭിച്ചതും മതവുമായി സഹവർത്തിത്വമുള്ളതും മതത്തിന്റെ സ്വഭാവം നിർണയിക്കുന്നതുമായ ആചാരങ്ങളെ മാത്രമേ അനിവാര്യമായി കാണാനാകൂവെന്നും അദ്ദേഹം വാദിച്ചു. ബുധനാഴ്‌ചയും വാദം തുടരും. Read on deshabhimani.com

Related News