അഗ്നിവീറുകൾ 
കോർപറേറ്റുകൾക്ക്‌ 
സമ്മാനമാകും



ന്യൂഡൽഹി അഗ്നിപഥ്‌ പദ്ധതിക്ക്‌ പിന്നിൽ മോദിസർക്കാരിന്റെ കോർപറേറ്റ്‌ പ്രീണനവും. "കോർപറേറ്റുകൾ ഈ പദ്ധതിയെ സന്തോഷത്തോടെയാണ്‌ കാണുന്നത്‌. അവർക്ക്‌ അച്ചടക്കമുള്ള ജോലിക്കാരെ  ലഭിക്കും'–-ടെലിവിഷൻ അഭിമുഖത്തിൽ സൈനികകാര്യവകുപ്പ്‌ അഡീഷണൽ സെക്രട്ടറി ലഫ്‌. ജനറൽ അനിൽ പുരി  പറഞ്ഞു. ഭാവിയിൽ അഗ്നിപഥ്‌ പരിശീലനച്ചെലവ്‌ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർചെലവിൽ ചെറുപ്പക്കാരെ പരിശീലിപ്പിച്ച്‌ കോർപറേറ്റുകൾക്ക്‌ ചൂഷണം എറിഞ്ഞുകൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. പ്രതിവർഷം 40,000 പേരെയാണ്‌ അഗ്നിവീറുകളായി എടുക്കുക. നാല്‌ വർഷത്തിനുശേഷം, മുപ്പതിനായിരത്തോളം പേർ പുറത്താകും. ചെറിയ ശതമാനത്തിനു മാത്രമാണ്‌ സർക്കാർ സേവനങ്ങളിൽ നിയമനം ലഭിക്കുക. ശേഷിക്കുന്നവരെ കോർപറേറ്റുകൾക്ക്‌ പ്രയോജനപ്പെടുത്താനാകും. Read on deshabhimani.com

Related News