സെറോ ടൈപ്പ്-2 ഡെങ്കി വൈറസ്‌; കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര മുന്നറിയിപ്പ്‌



ന്യൂഡൽഹി > സെറോ ടൈപ്പ്-2 ഡെങ്കി വൈറസ്‌ റിപ്പോർട്ട്‌ ചെയ്‌ത കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക്‌ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര‌‌, ഒഡിഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ്‌-2 ഡെങ്കി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കോവിഡ് അവലോകന യോഗത്തിലാണ് സെറോ ടൈപ്പ്-2 ഡെങ്കി കേസുകൾ വർധിക്കുന്നത്‌ തടയാൻ സംസ്ഥാനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന കേന്ദ്ര മുന്നറിയിപ്പ്. മറ്റു രോഗങ്ങളേക്കാൾ അപകടകാരികളാണ് സെറോ ടൈപ്പ്‌-2 ഡെങ്കി കേസുകളെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. രാജ്യത്ത്‌ ഡെങ്കി കേസുകൾ വർധിക്കുകയാണ്‌. പ്രതിസന്ധി മറികടക്കാൻ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തണം. പനി സംബന്ധിച്ച ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളും അവശ്യമായ മരുന്നുകളും സ്റ്റോക്ക് ചെയ്യണമെന്നും കേന്ദ്ര മുന്നറിയിപ്പിൽ പറയുന്നു. Read on deshabhimani.com

Related News