പട്ടിണിമരണം ഇല്ല, സമൂഹഅടുക്കളയ്ക്ക് പണം നല്‍കില്ല: കേന്ദ്രം സുപ്രീംകോടതിയില്‍



ന്യൂഡൽഹി രാജ്യത്ത്‌ സമീപകാലത്തൊന്നും പട്ടിണിമരണം ഉണ്ടായിട്ടില്ലെന്ന്‌ കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷങ്ങളിൽ ഏതെങ്കിലും സംസ്ഥാനത്തോ കേന്ദ്രഭരണപ്രദേശത്തോ പട്ടിണി മരണം റിപ്പോർട്ട്‌ ചെയ്‌തിട്ടില്ലെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അവകാശപ്പെട്ടു. സമൂഹഅടുക്കളയുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കുന്നതിനിടെയാണ്‌ അവകാശവാദം.  സംസ്ഥാനങ്ങൾക്ക്‌ ഇതിനായി അധികസഹായം നൽകില്ലെന്ന്‌ സർക്കാര്‍ നിലപാട് എടുത്തു. കേന്ദ്രസർക്കാർ 131 സാമൂഹ്യക്ഷേമ പദ്ധതി നടത്തുന്നുണ്ട്‌. ഈ സാഹചര്യത്തിൽ സമൂഹഅടുക്കള തുടങ്ങാൻ കൂടുതൽ സഹായം അനുവദിക്കാനാകില്ല–- അറ്റോണിജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. സമൂഹഅടുക്കളകൾക്കായി  അധികധാന്യം സംസ്ഥാനങ്ങൾക്ക്‌ വിതരണം ചെയ്യാൻ കേന്ദ്രസർക്കാരിനോട്‌ കോടതി നിർദേശിച്ചു. Read on deshabhimani.com

Related News