സിബിഎസ്ഇ പരീക്ഷ ഹൈബ്രിഡ്‌ രീതിയില്‍ വേണ്ട



ന്യൂഡൽഹി സിബിഎസ്‌ഇ, ഐസിഎസ്‌ഇ 10, 12 ക്ലാസ്‌ ഒന്നാംപാദ പരീക്ഷ വിദ്യാര്‍ത്ഥികളുടെ താല്‍പര്യാനുസരണം ഓൺലൈനായും നേരിട്ടും നടത്തുന്ന ഹൈബ്രിഡ്‌ രീതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. സിബിഎസ്‌ഇ പരീക്ഷ ചൊവ്വാഴ്‌ചയും ഐസിഎസ്‌ഇ പരീക്ഷ 22നും തുടങ്ങാനിരിക്കെ ‌ഇടപെടാനാകില്ല. കോവിഡ്‌ മാനദണ്ഡം പാലിക്കണമെന്നും ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്‌ നിര്‍ദേശിച്ചു. എല്ലാ മുൻകരുതലും സ്വീകരിക്കുമെന്ന്‌ സിബിഎസ്‌ഇയ്‌ക്ക്‌ വേണ്ടി സോളിസിറ്റർജനറൽ തുഷാർ മെഹ്‌ത ഉറപ്പുനൽകി. പരീക്ഷാകേന്ദ്രങ്ങള്‍ 15,000 ആക്കി. ഒരു കേന്ദ്രത്തിൽ 12 വിദ്യാർഥികൾ മാത്രം. പരീക്ഷാസമയം മൂന്ന്‌ മണിക്കൂറിൽനിന്ന്‌ 90 മിനിറ്റായി കുറച്ചെന്നും അറിയിച്ചുു. ഏകദേശം 34 ലക്ഷം വിദ്യാർഥികളാണ് എഴുതുന്നത്. Read on deshabhimani.com

Related News