ജഡ്‌ജിമാർ എതിർപ്പുകള്‍ അതിജീവിക്കണമെന്ന്‌ ജസ്‌റ്റിസ്‌ രമണ



ന്യൂഡൽഹി എല്ലാ എതിർപ്പുകളും തടസ്സങ്ങളും സമ്മർദങ്ങളും അതിജീവിക്കാൻ കഴിവുള്ളവരാകണം ജഡ്‌ജിമാരെന്ന്‌ സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ എൻ വി രമണ.   ജഡ്‌ജി ധാർമികമൂല്യങ്ങളിൽ അടിയുറച്ച്‌ നിൽക്കണമെന്നും  ഭയമില്ലാതെ സുപ്രധാന തീരുമാനങ്ങൾ എടുക്കണമെന്നും- സുപ്രീംകോടതി മുൻ ജഡ്‌ജി എ ആർ ലക്ഷ്‌മണന്റെ അനുശോചന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാൻ ജസ്‌റ്റിസ്‌ രമണ ആസൂത്രിത നീക്കം നടത്തുന്നുവെന്ന്‌ ആരോപിച്ച്‌ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ജഗൻമോഹൻറെഡ്ഡി സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെക്ക്‌  കത്ത്‌ നൽകിയിരുന്നു.  ആരോപണങ്ങളിൽ സുപ്രീംകോടതി ഔദ്യോഗിക നിലപാട്‌ അറിയിച്ചിട്ടില്ല. ജുഡീഷ്യറിയെ അവഹേളിച്ച‌ ജഗന്‌ എതിരെ നടപടി വേണമെന്നഹർജി സുപ്രീംകോടതിക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് ജസ്‌റ്റിസ്‌ രമണയുടെ പരാമര്‍ശം. Read on deshabhimani.com

Related News