ബ്രഹ്മോസ്‌ നാവികപ്പതിപ്പ്‌ പരീക്ഷണവും വിജയം



ചെന്നൈ ബ്രഹ്മോസ്‌ മിസൈലിന്റെ നാവികപ്പതിപ്പും വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ. അറബിക്കടലിൽ ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച സ്റ്റെൽത്ത് ഡിസ്ട്രോയറിൽനിന്നാണ്‌ പ്രതിരോധ ഗവേഷണ  വികസന സംഘടന (ഡിആര്‍ഡിഒ) ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ശനിയാഴ്‌ച പരീക്ഷിച്ചത്‌.  ഐഎന്‍എസ് ചെന്നൈയില്‍നിന്നു വിക്ഷേപിച്ച മിസൈല്‍ കൃത്യമായി ലക്ഷ്യം ഭേദിച്ചെന്ന്‌ ഡിആര്‍ഡിഒ അറിയിച്ചു.  ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന മിസൈൽ ദീര്‍ഘദൂരത്തുള്ള ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ കരുത്തുപകരുമെന്ന്‌ ഡിആര്‍ഡിഒ പറഞ്ഞു. 400 കിലോമീറ്റർ സഞ്ചരിക്കുന്ന വേഗമേറിയ ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരിഷ്‌കരിച്ച  പതിപ്പിന്റെ പരീക്ഷണം കഴിഞ്ഞമാസം ഒഡിഷയിൽ നടത്തിയിരുന്നു. റഷ്യന്‍ സഹകരണത്തോടെയാണ്‌ ഡിആര്‍ഡിഒ  മിസൈല്‍ വികസിപ്പിച്ചത്. Read on deshabhimani.com

Related News