കർണാടകത്തിൽ 
പൊലീസ്‌ വേട്ട ; കർഷകന്റെ 
കാഴ്‌ച നഷ്‌ടപ്പെട്ടു



ബംഗളൂരു കർണാടകത്തിൽ കർഷകസമരത്തിനുനേരെ പൊലീസ്‌ നടത്തിയ അക്രമത്തിൽ കർഷകന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു. മുപ്പത്തിരണ്ടുകാരൻ പ്രമോദിന്റെ ഇടതു കണ്ണിന്റെ  കാഴ്‌ചശക്തിയാണ്‌ നഷ്‌ടപ്പെട്ടത്‌. ദേവനഹള്ളിയിൽ ഭൂമി ഏറ്റെടുക്കലിനെതിരെ 13 ഗ്രാമത്തിലെ കർഷകർ നാലുമാസമായി നടത്തിവന്ന സമരത്തിലായിരുന്നു സ്വാതന്ത്ര്യദിനത്തിൽ പൊലീസ്‌ ക്രൂരത. കർണാടക വ്യവസായ മേഖല വികസന ബോർഡിന്റെ (കെഐഎഡിബി) ഭൂമി ഏറ്റെടുക്കലിനെതിരെയാണ്‌ സമരം. ആഗസ്ത്‌ 15ന്‌ അതിരാവിലെ സമരപ്പന്തലിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചശേഷം കർഷകരെ അറസ്റ്റു ചെയ്യാൻ പൊലീസ്‌ ശ്രമിച്ചു. കർഷകർ ഇത്‌ ചോദ്യംചെയ്‌തതോടെ പൊലീസ്‌ ക്രൂരമർദ്ദനം അഴിച്ചുവിടുകയായിരുന്നു. കർഷകർ പൊലീസ്‌ കംപ്ലയ്‌ന്റ്‌ അതോറിറ്റിക്ക്‌ പരാതി നൽകിയതായും ദ ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്തു. Read on deshabhimani.com

Related News