ഓർഡിനൻസ്‌രാജ്‌ : രാജ്യസഭയിൽ പ്രതിഷേധം



ന്യൂഡൽഹി പാർലമെന്റിനെ നോക്കുകുത്തിയാക്കി നിയമനിർമാണത്തിന്‌ തുടർച്ചയായി ഓർഡിനൻസ്‌ മാർഗത്തെ ആശ്രയിക്കുന്ന കേന്ദ്ര നിലപാടിനെതിരായി രാജ്യസഭയിൽ പ്രതിഷേധം. ഹോമിയോപ്പതി കേന്ദ്രകൗൺസിൽ ഭേദഗതി ബില്ലും ഇന്ത്യൻ മെഡിസിൻ കേന്ദ്ര കൗൺസിൽ ഭേദഗതി ബില്ലും പരിഗണിക്കവെയാണ്‌ പ്രതിഷേധമുയർത്തിയത്‌. രണ്ട്‌ നിയമഭേദഗതിയും ഓർഡിനൻസിലൂടെ നടപ്പാക്കിയതിനെതിരെ സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീം, കെ കെ രാഗേഷ്‌, ബിനോയ്‌ വിശ്വം തുടങ്ങിയവർ നിരാകരണ പ്രമേയം അവതരിപ്പിച്ചു. പ്രമേയങ്ങൾ സഭ വോട്ടിനിട്ട്‌ തള്ളി.   മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണ സംവിധാനങ്ങളെയും കേന്ദ്രം ഇല്ലാതാക്കുകയാണെന്ന്‌ നിരാകരണ പ്രമേയം അവതരിപ്പിച്ചുകൊണ്ട്‌  കെ കെ രാഗേഷ്‌ പറഞ്ഞു. ഹോമിയോപ്പതി രംഗത്ത്‌ യോഗ്യതയില്ലാത്ത നിരവധി പേർ  പ്രാക്‌ടീസ്‌ ചെയ്യുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ ചർച്ചയിൽ പങ്കെടുത്ത കെ- സോമപ്രസാദ്‌ പറഞ്ഞു. Read on deshabhimani.com

Related News