മന്ത്രിസഭയിൽനിന്ന്‌ മന്ത്രിമാരെ നീക്കാൻ തനിക്ക്‌ അധികാരമില്ല: ഗവർണർ



ന്യൂഡൽഹി മന്ത്രിസഭയിൽനിന്ന്‌ മന്ത്രിമാരെ നീക്കാൻ തനിക്ക്‌ അധികാരമില്ലെന്ന്‌ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. ധനമന്ത്രിയുടെ പ്രസ്‌താവന ജനങ്ങളിലെത്തിക്കാനാണ്‌ ‘പ്രീതി’ പിൻവലിച്ചതെന്നും വാർത്താ ഏജൻസിക്ക്‌ നൽകിയ അഭിമുഖത്തിൽ ഗവർണർ അവകാശപ്പെട്ടു. കണ്ണൂർ സർവകലാശാല വൈസ്‌ ചാൻസലർക്ക്‌ പുനർനിയമനം നൽകിയതിൽ തനിക്ക്‌ തെറ്റുപറ്റി. നിയമനത്തിൽ പ്രശ്‌നമില്ലെന്നും നിയമവിരുദ്ധമല്ലെന്നും അഡ്വക്കറ്റ് ജനറലാണ് തന്നെ തെറ്റിദ്ധരിപ്പിച്ചതെന്നും ഗവർണർ അവകാശപ്പെട്ടു. ധാർമികതയുണ്ടെങ്കിൽ വൈസ്‌ ചാൻസലർ രാജിവയ്‌ക്കുകയാണ്‌ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News