ഹേമന്ത്‌ സോറൻ ഇഡിക്ക്‌ മുന്നിൽ

image credit hemant soren twitter


റാഞ്ചി അനധികൃത ഖനനവുമായി ബന്ധപ്പെട്ട്‌ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറൻ വ്യാഴാഴ്‌ച ഇഡിക്ക്‌  മുമ്പാകെ ഹാജരായി. കേസിൽ പ്രതി ചേർത്ത്‌ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ നീക്കമാണെന്ന് ഇഡി ഓഫീസിലേക്ക്‌ പുറപ്പെടുംമുമ്പ്‌ അദ്ദേഹം അനുയായികളെ അഭിസംബോധന ചെയ്യവെ പറഞ്ഞു. സമൻസ്‌ അയച്ചാൽ ഒളിച്ചോടുമെന്നാണ്‌ ഇഡി കരുതിയത്‌. അന്വേഷണം ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. ഇഡി ആരോപണങ്ങളുടെ അപഹാസ്യത തുറന്നുകട്ടി അസിസ്റ്റന്റ്‌ ഡയറക്ടർക്ക്‌ സോറൻ കത്തയച്ചു. രണ്ട്‌ വർഷത്തിനിടെ ആയിരം കോടി വെട്ടിച്ചെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. 1000 കോടി വെട്ടിക്കണമെങ്കിൽ എട്ട്‌ കോടി ടൺ കല്ല്‌ കടത്തണം. ഇതിന്‌ 33 ലക്ഷം ട്രക്കോ, 20,000 ട്രെയിനോ വേണം. ദിവസം 4500 ട്രക്ക്‌ 2 വർഷം തുടർച്ചയായി ഓടിയാലേ ഇഡി പറഞ്ഞ കല്ല്‌ കടത്താൻ പറ്റൂ. ഇത്‌ സാധ്യമല്ലെന്നും സോറൻ കത്തിൽ തുറന്നുകാട്ടി. Read on deshabhimani.com

Related News