സ്‌പുട്‌നിക്‌ വാക്‌സിൻ പരീക്ഷണത്തിന്‌ അനുമതി



ന്യൂഡൽഹി റഷ്യ വികസിപ്പിച്ച സ്‌പുട്‌നിക് കോവിഡ്‌ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന്‌ ഡ്രഗ്‌ കൺട്രോൾ ജനറൽ ഓഫ്‌ ഇന്ത്യ അനുമതി നൽകി. ഡോ. റെഡ്ഡീസ്‌ ലാബുമായി സഹകരിച്ചാണ്‌ റഷ്യൻ വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണം. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി ഡോ. റെഡ്ഡീസ്‌ ഒക്ടോബർ ആദ്യം സമർപ്പിച്ച അപേക്ഷ ഡിസിജിഐ തള്ളിയിരുന്നു. വിവിധ കേന്ദ്രങ്ങളിലായി സുരക്ഷ–- പ്രതിരോധ ശേഷി എന്നിവയടക്കം പഠനവിധേയമാക്കിയുള്ള നിയന്ത്രിത പരീക്ഷണമാകും നടത്തുകയെന്ന്‌ ഡോ. റെഡ്ഡീസ്‌ അറിയിച്ചു. ഇന്ത്യൻ പരിതസ്ഥിതിയുമായി യോജിക്കുന്നതാണോ വാക്‌സിൻ എന്ന പരിശോധനയുമുണ്ടാകും. ഓക്‌സ്‌ഫഡ്‌ സർവകലാശാല വികസിപ്പിച്ച കോവിഡ്‌ വാക്‌സിനുമാത്രമാണ്‌ ഇന്ത്യയിൽ മൂന്നാം ഘട്ട  പരീക്ഷണത്തിന്‌ ഇതുവരെ അനുമതി ലഭിച്ചത്‌.   Read on deshabhimani.com

Related News