പ്രോവിഡന്റ് ഫണ്ട് പെൻഷൻകാരുടെ പെൻഷൻ വർധിപ്പിക്കണം: എളമരം കരീം എംപി



ന്യൂഡൽഹി > പ്രോവിഡന്റ് ഫണ്ട് പെൻഷൻകാരുടെ പെൻഷൻ വർധിപ്പിക്കണം എന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി ആവശ്യപ്പെട്ടു. രാജ്യസഭായിലെ ശൂന്യവേളയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്തൊട്ടാകെ 1995ലെ പെൻഷൻ സ്‌കീമിന്റെ ഭാഗമായ 65 ലക്ഷത്തോളം പിഎഫ് പെൻഷൻകാരുണ്ട്. ഇന്ത്യയുടെ ഇന്നത്തെ വളർച്ചയ്ക്ക് നിർണായകമായ പങ്കുവഹിച്ച വിഭാഗമാണിവർ. പെൻഷൻ പരിഷ്‌കരണം എന്നുള്ളത് ഇവരുടെ ദീർഘനാളത്തെ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി-സുപ്രീം കോടതി വിധികളും അവരുടെ ആവശ്യങ്ങളെ അംഗീകരിക്കും വിധത്തിലുള്ളതാണ്. എന്നാൽ സർക്കാർ ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് തീർത്തും നിസ്സംഗമായ നിലയിലുള്ളതാണ്. അത് തിരുത്തി എത്രയും വേഗം പിഎഫ് പെൻഷൻ പരിഷ്‌കരിച്ച് തുക വർധിപ്പിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News