കർഷകരുടെ ആവശ്യം ന്യായം ; നിയമസഭയിൽ പ്രസ്‌താവന നടത്തി ഏക്‌നാഥ്‌ ഷിൻഡെ

image credit aiks facebook


ന്യൂഡൽഹി അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷകരും ആദിവാസികളും നടത്തുന്ന ലോങ് മാർച്ചിന്റെ ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിച്ചതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ നിയമസഭയിൽ അറിയിച്ചു. ലോങ്‌ മാർച്ച്‌ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിസാൻ സഭ നേതാക്കളുമായി നടത്തിയ ചർച്ചയുടെ തീരുമാനങ്ങൾ നടപ്പാക്കാൻ ജില്ലാ അധികൃതർക്ക്‌ മുഖ്യമന്ത്രി നിർദേശം നൽകി. 86000 കർഷകർക്ക്‌ കടാശ്വാസം നൽകും. വൻ വിലത്തകർച്ച നേരിടുന്ന ഉള്ളിക്ക്‌ സബ്‌സിഡിയായി ക്വിന്റലിന്‌ 350 രൂപ നൽകും. വനഭൂമിയിലെ അവകാശം ഉന്നയിച്ചുള്ള കർഷകരുടെ തീർപ്പാകാതെ കിടക്കുന്ന അപ്പീലുകൾ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. കിസാൻസഭ പ്രതിനിധികളെയും ഉൾപ്പെടുത്തും. കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക്‌ മടങ്ങണമെന്ന്‌ ഷിൻഡെ അഭ്യർഥിച്ചു. നാസിക്കിൽനിന്ന്‌ മുബൈയിലേക്കുള്ള ലോങ് മാർച്ച്‌ നിലവിൽ താനെ ജില്ലയിലെ വസിന്ദ് ഗ്രാമത്തിൽ തമ്പടിച്ചിരിക്കുകയാണ്‌. മാർച്ച്‌ അവസാനിപ്പിക്കുന്നതിൽ കിസാൻ സഭ തീരുമാനമെടുത്തിട്ടില്ല. അതേസമയം, ഉള്ളി കർഷകർക്ക്‌ ക്വിന്റലിന്‌ 650 രൂപയാണ്‌ നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്‌. Read on deshabhimani.com

Related News