ഐഫക്ടോ നേതൃത്വത്തിൽ കോളേജ്‌, സർവകലാശാല അധ്യാപകർ ധർണ നടത്തി



ന്യൂഡൽഹി പുതിയ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ആൻഡ്‌ കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ (ഐഫക്ടോ) നേതൃത്വത്തിൽ യുജിസി ഓഫീസിനു മുന്നിൽ ധർണ നടത്തി. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം നീലോൽപൽ ബസു ഉദ്‌ഘാടനംചെയ്‌തു. കേരളത്തിൽനിന്ന് എകെപിസിടിഎ, എകെജിസിടി, എഫ്‌യുടിഎ പ്രവർത്തകർ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ–- വാണിജ്യ–-വർഗീയവൽക്കരണം അവസാനിപ്പിക്കുക, ഏഴാം ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കാനായി നൽകേണ്ട കേന്ദ്രവിഹിതം സംസ്ഥാനങ്ങൾക്ക് ഉടൻ ലഭ്യമാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ കേന്ദ്ര നിയമഭേദഗതി നടത്തുക, വിരമിക്കൽപ്രായം ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഐഫക്ടോ പ്രസിഡന്റ് പ്രൊഫ. കേശബ് ഭട്ടാചാര്യ, ജനറൽ സെക്രട്ടറി ഡോ. അരുൺ കുമാർ, സെക്രട്ടറി ഡോ. മനോജ് എൻ, എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ്‌ ജോജി അലക്സ്,  ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ, എകെജിസിടി സംസ്ഥാന പ്രസിഡന്റ് ഡോ. പി പി പ്രകാശൻ, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് റഫീഖ്, എഫ്‌യുടിഎ ജനറൽ സെക്രട്ടറി ഡോ. എസ് നസീബ് എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News