കോൺഗ്രസിന്റെ ‘ബിജെപി
പ്രതിരോധം’ ഗോവയിൽ കണ്ടു ; ‘ഭാരത്‌ ജോഡോ’ ജാഥ കോൺഗ്രസിന്റെ ആഭ്യന്തരവിഷയം : സീതാറാം യെച്ചൂരി



ന്യൂഡൽഹി ബിജെപിയെ പ്രതിരോധിക്കുന്നത്‌ ആരാണെന്ന്‌ കേരളത്തിലെയും ഗോവയിലെയും അനുഭവങ്ങളിൽനിന്ന്‌ വ്യക്തമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ ബിജെപിക്ക്‌ എംഎൽഎമാരില്ല. അവരുടെ ഏക അക്കൗണ്ട്‌ എൽഡിഎഫ്‌ പൂട്ടിച്ചു. അതേസമയം, ഗോവയിൽ കോൺഗ്രസ്‌ എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. ഉത്തരവാദിത്വത്തോടെ സംസാരിക്കുന്ന ആരും സിപിഐ എം ബിജെപിയെ സഹായിക്കുന്നുവെന്ന്‌ പറയില്ല–-കോൺഗ്രസ്‌ നേതാവ്‌  ജയ്‌റാം രമേശ്‌  സിപിഐ എമ്മിനെതിരായി ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു സീതാറാം യെച്ചൂരി. ‘ഭാരത്‌ ജോഡോ’ ജാഥ കോൺഗ്രസിന്റെ ആഭ്യന്തരവിഷയമാണെന്ന്‌ സീതാറാം യെച്ചൂരി പ്രതികരിച്ചു.  ജനാധിപത്യസംവിധാനത്തിൽ എല്ലാ രാഷ്‌ട്രീയ പാർടികൾക്കും അവരവരുടെ പരിപാടികൾ നടത്താൻ അവകാശമുണ്ട്‌. കേരളത്തിൽ കോൺഗ്രസ്‌ 18 ദിവസം ജാഥ നടത്തുന്നതിന്റെ കാരണമൊക്കെ ജനങ്ങൾക്ക്‌ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ വാദം 
കാലഹരണപ്പെട്ടത്‌ വികസനമില്ലെങ്കിൽ മനുഷ്യവികസന സൂചികകളിൽ കേരളം രാജ്യത്ത്‌ എങ്ങനെ ഒന്നാമതെത്തിയെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  ചോദിച്ചു. കമ്യൂണിസ്‌റ്റുകാർ ഭരിക്കുന്ന കേരളത്തിൽ നിക്ഷേപം വരുന്നില്ലെന്നും അതെല്ലാം ഉത്തർപ്രദേശിലേക്ക്‌ പോകുകയാണെന്നും കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു  അദ്ദേഹം. കേന്ദ്രസർക്കാരിന്റെ  നിതി ആയോഗ്‌ റിപ്പോർട്ടുകൾ പ്രകാരം എല്ലാ മനുഷ്യ വികസന സൂചികയിലും കേരളം ഏറ്റവും മുന്നിലാണ്‌. ഉത്തർപ്രദേശ്‌ ഏറ്റവും പിന്നിലും. നിക്ഷേപം വൻതോതിൽ വരുന്നെങ്കിൽ യുപിയുടെ ഈ സ്ഥിതിക്ക്‌ കാരണമെന്താണ്‌. കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന കാലഹരണപ്പെട്ട കമ്യൂണിസ്‌റ്റ്‌വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണ്‌–-യെച്ചൂരി  പറഞ്ഞു. Read on deshabhimani.com

Related News