സംയുക്ത കിസാൻമോർച്ച 
വീണ്ടും പ്രക്ഷോഭത്തിലേക്ക്‌ ; 26ന്‌ രാജ്‌ഭവനുകളിലേക്ക്‌ മാർച്ച്‌



ന്യൂഡൽഹി കേന്ദ്രം നൽകിയ ഉറപ്പുകൾ പൂർണമായി പാലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത കിസാൻ മോർച്ച വീണ്ടും പ്രക്ഷോഭത്തിലേക്ക്‌. ചരിത്രംകുറിച്ച കർഷകപ്രക്ഷോഭം തുടങ്ങിയതിന്റെ  രണ്ടാം വാർഷികദിനമായ 26നു രാജ്യത്തെ എല്ലാ രാജ്‌ഭവനിലേക്കും കിസാൻ മോർച്ച മാർച്ച്‌ നടത്തുകയും അതത്‌ ഗവർണർമാർക്ക്‌ നിവേദനം നൽകുകയും ചെയ്യും. കാർഷികനിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി കഴിഞ്ഞ നവംബർ 19നു പ്രഖ്യാപിച്ചതിന്റെ വാർഷികദിനത്തിൽ കിസാൻമോർച്ച വിജയദിനം ആചരിക്കും. ഡിസംബർ 11ന്‌ കർഷകർ ഗ്രാമങ്ങളിൽ വിജയറാലി നടത്തും. ഡിസംബർ ഒന്നു മുതൽ 11 വരെ എംപിമാർക്ക്‌ നിവേദനം നൽകും. റഖബ്‌ ഗഞ്‌ജ്‌ സാഹിബ്‌ ഗുരുദ്വാരയിൽ ചേർന്ന കിസാൻമോർച്ച യോഗമാണ്‌ തീരുമാനമെടുത്തത്‌. ഡിസംബർ എട്ടിന്‌ വീണ്ടും യോഗം ചേരും. Read on deshabhimani.com

Related News