പ്രമോദ് സാവന്ത് 
ഗവർണറെ കണ്ടു



പനാജി ഗോവയിൽ കോൺ​ഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതിനു പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ കണ്ടു.  മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് അഭ്യൂഹങ്ങളുണ്ടെങ്കിലും പ്രമോദ് സാവന്ത് ഇക്കാര്യം നിഷേധിച്ചു. മന്ത്രിസഭയിൽ ഉടൻ മാറ്റമുണ്ടാകില്ലെന്നും ​ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുതി‌ർന്ന കോൺ​ഗ്രസ് നേതാക്കളായ മൈക്കൽ ലോബോ, മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് എന്നിവർക്കെങ്കിലും മന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. 40 അംഗ സഭയിൽ കോൺഗ്രസിന് ഇപ്പോൾ വെറും മൂന്ന് എംഎൽഎമാരാണുള്ളത്. ബിജെപിക്ക് 28 അംഗങ്ങളായി. അതേസമയം, ​ഗോവയുടെ ചുമതലയുള്ള  എഐസിസി അം​ഗം ദിനേഷ് ഗുണ്ടുറാവു വ്യാഴാഴ്ച ​ഗോവയിലെത്തി കോൺ​ഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. Read on deshabhimani.com

Related News