അവസാനംവരെ പൊരുതി; ഒടുവിൽ കീഴടങ്ങി



കൊൽക്കത്ത ബംഗാളിൽ പ്രതിരോധ പ്രവർത്തനത്തിന്റെ മുന്നണിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ഹൂഗ്ലി ജില്ലയിലെ ചന്ദൻനഗർ സബ്‌ ഡിവിഷണൽ ഡെപ്യൂട്ടി മജിസ്‌ട്രട്ട്‌ ദേവദത്ത റായ്‌ (38) ആണ്‌ മരിച്ചത്‌. കോവിഡ്‌ ലക്ഷണങ്ങളെത്തുടർന്ന്‌ ഈ മാസം ആദ്യംമുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ശ്വാസകോശ പ്രശ്‌നങ്ങളെത്തുടർന്ന്‌ ഞായറാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ തിങ്കളാഴ്‌ച മരിച്ചു. നാല്‌ വയസ്സുള്ള മകനുണ്ട്‌. അതിഥിത്തൊഴിലാളികളുടെ ട്രെയിൻ യാത്രയുടെയും താമസത്തിന്റെയും ചുമതല ഇവർക്കായിരുന്നു‌. ബംഗാള്‍ സിവില്‍ സര്‍വീസ് 2010 ബാച്ചിലെ ഉദ്യോഗസ്ഥയാണ്‌. Read on deshabhimani.com

Related News