പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ 
5 സംസ്ഥാനത്ത്‌ ‘സെമി ഫൈനൽ’



ന്യൂഡൽഹി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ നടക്കാനുള്ളത്‌ രാജസ്ഥാൻ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌. രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും കോൺഗ്രസാണ്‌ ഭരണത്തിൽ. മധ്യപ്രദേശിൽ ബിജെപിയും തെലങ്കാനയിൽ ടിആർഎസും മിസോറമിൽ മിസോ നാഷണൽ ഫ്രണ്ടും. മധ്യപ്രദേശിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം സർക്കാർ രൂപീകരിച്ചത്‌ കോൺഗ്രസാണെങ്കിലും 22 എംഎൽഎമാരുമായി ജ്യോതിരാദി
ത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതോടെ ഭരണംപോയി. ഈ മൂന്ന്‌ സംസ്ഥാനത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കുക കോൺഗ്രസിന്‌ എളുപ്പമല്ല. രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും ഗ്രൂപ്പുപോരാണ്‌ കോൺഗ്രസിനെ വലയ്‌ക്കുന്നത്‌. മധ്യപ്രദേശിൽ സിന്ധ്യ പോയതോടെ കോൺഗ്രസ്‌ ക്ഷീണത്തിലാണ്‌. തെലങ്കാനയിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ പിന്തള്ളി ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി രണ്ടാമതെത്തിയിരുന്നു. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും പരസ്യ വിഴുപ്പലക്കലിലാണ്‌. ഛത്തീസ്‌ഗഢിലും മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേലും മുതിർന്ന നേതാവ്‌ ടി എസ്‌ സിങ്‌ ദേവും തമ്മിൽ ഏറ്റുമുട്ടലിലാണ്‌. Read on deshabhimani.com

Related News