ഗവർണർ നിയമനം: മുഖ്യമന്ത്രിമാരുമായി കൂടിയാലോചന നിർബന്ധമല്ലെന്ന് കേന്ദ്രം



ന്യുഡൽഹി> ഗവർണർമാരുടെ നിയമനം സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിയാലോചന നടത്തണമെന്ന നിർബന്ധിത വ്യവസ്ഥ ഭരണഘടനയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് ജസ്റ്റിസ് ആർ എസ് സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ആർട്ടിക്കിൾ 155ൽ ഭേദഗതി വരുത്തുമോ എന്ന ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഗവർണർമാരുടെ നിയമനം സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിയാലോചനകൾ സാമ്പ്രദായിക നടപടികളുടെ ഭാഗമായി മാത്രം ചെയ്യുക എന്നതാണ് കേന്ദ്രസർക്കാറിന്റെ കാഴ്ചപ്പാട് എന്നും ആയത് നിർബന്ധിതമാക്കുന്നതിന് വേണ്ടി ആർട്ടിക്കിൾ 155 ഭേദഗതി ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. Read on deshabhimani.com

Related News