ഡൽഹി കലാപം: ഉപജീവനസഹായം വിതരണംചെയ്‌ത് സിപിഐ എം



ന്യൂഡൽഹി സിപിഐ എം നേതൃത്വത്തിൽ രൂപീകരിച്ച ദുരിതാശ്വാസ, പുനരധിവാസ സമിതി വടക്കുകിഴക്കൻ ഡൽഹി കലാപബാധിതർക്ക്‌ ‌ഉപജീവനസഹായം നൽകി. കുടുംബങ്ങൾക്ക്‌ തയ്യൽമെഷീനുകളും കുട്ടികൾക്ക്‌ സ്‌കോളർഷിപ്പും പഠനോപകരണങ്ങളും  പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ വിതരണം ചെയ്‌തു. സമൂഹത്തിൽ ഭിന്നിപ്പ്‌ സൃഷ്ടിക്കാനുള്ള ആർഎസ്‌എസ്‌–-ബിജെപി ശ്രമത്തിനെതിരെ ജാഗ്രത പുലർത്തണമെന്നും വെല്ലുവിളി നേരിടാൻ തൊഴിലാളിവർഗ ഐക്യം കെട്ടിപ്പടുക്കണമെന്നും ബൃന്ദ പറഞ്ഞു. മുസ്‌തഫാബാദിൽ നടന്ന ചടങ്ങിൽ ഡൽഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരി, അനുരാഗ്‌ സക്‌സേന, ആശാ ശർമ, മൈമൂന മൊള്ള എന്നിവർ പങ്കെടുത്തു. കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും  പരിക്കേറ്റവർക്കും  സഹായധനം നേരത്തേ നൽകിയിരുന്നു. Read on deshabhimani.com

Related News