മുരളീധരനെ തള്ളി കേന്ദ്ര ധനമന്ത്രാലയം; സ്വർണക്കടത്ത് നയതന്ത്ര ബാഗേജിൽതന്നെയെന്ന് വിശദീകരണം



ന്യൂഡൽഹി > സ്വർണക്കടത്ത് കേസിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ തള്ളി കേന്ദ്രധനമന്ത്രാലയം. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്ന് ധനകാര്യസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു. ലോക്‌സഭയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നതെന്നും കേന്ദ്രമന്തി പറഞ്ഞു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. ഇതുവരെ കേസിൽ 16 പേരെ അറസ്റ്റ് ചെയ്തു. അതിൽ ഒരു പ്രതിക്ക് ഉന്നതതല ബന്ധങ്ങളുണ്ടെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. എൻ കെ പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ ഉന്നയിച്ച ചോദ്യത്തിനായിരുന്നു അനുരാഗ് സിങ് ഠാക്കൂറിന്റെ മറുപടി.   സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ അല്ലെന്ന് നിരവധി തവണ വി മുരളീധരൻ ആവർത്തിച്ചിരുന്നു. കൂടാതെ ബിജെപി ചാനൽ തലവൻ അനിൽ നമ്പ്യാർ സ്വപ്‌ന സുരേഷിനോട് സ്വർണം കടത്തിയത് നയതന്ത്രബാഗേജിലല്ലെന്ന് പറയാൻ ആവശ്യപ്പെട്ടതിന്റെ മൊഴിയും പുറത്തുവന്നിരുന്നു. Read on deshabhimani.com

Related News