പ്രതിപക്ഷ പോരാട്ടത്തെ തിപ്രമോത ദുർബലപ്പെടുത്തി : ജിതേന്ദ്ര ചൗധരി



ന്യൂഡൽഹി ത്രിപുരയിൽ ബിജെപിക്കെതിരായ പ്രതിപക്ഷ പോരാട്ടത്തെ തിപ്രമോതയുടെ ഇരട്ടത്താപ്പും അവസരവാദവും ദുർബലപ്പെടുത്തിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി. തിപ്രാലാൻഡ്‌ എന്ന ആവശ്യത്തിൽ ഭരണഘടന പരിഹാരമെന്ന്‌ വാതോരാതെ പറഞ്ഞവരിന്ന്‌ അമിത്‌ ഷാ മധ്യസ്ഥനെ നിയമിക്കാമെന്ന്‌ പറഞ്ഞപ്പോൾ നിലപാട്‌ വിഴുങ്ങിയെന്ന്‌ ചൗധരി പരിഹസിച്ചു. ആദിവാസി വികസനം എല്ലാ വിഭാഗം ജനങ്ങളുമായുമുള്ള സമവായത്തിൽ അധിഷ്‌ഠിതമായിരിക്കണം. ഇടത്‌മുന്നണി ഭരണത്തിലാണ്‌ ജോലിയിലും വിദ്യാഭ്യാസത്തിലും തദ്ദേശീയർക്ക്‌ സംവരണം അനുവദിച്ചതും മലയോരങ്ങളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതും. കോക്ബോറോക്ക് ഭാഷയടക്കം അംഗീകരിച്ച്‌ സാംസ്‌കാരിക പുരോഗമനം ഉറപ്പാക്കി. വനാവകാശത്തിന്റെ ചുവടുപിടിച്ച്‌ ഭൂവിതരണവും നടത്തി. രാജ്യത്തെമ്പാടും തദ്ദേശീയ ജനതയുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്ന ബിജെപിയാണ്‌ ത്രിപുരയിൽ ആദിവാസി വിഭാഗങ്ങളിലേക്ക്‌ നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതെന്നും  ചൗധരി ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News