കേന്ദ്രം വലിയ 
പ്രതിസന്ധിയിൽ ; രാജ്യത്തിന്റെ കടം കുതിച്ചുയരുന്നു



തിരുവനന്തപുരം കേന്ദ്രസർക്കാരിന്റെ വികലസാമ്പത്തികനയങ്ങളുടെ ഫലമായി രാജ്യത്തിന്റെ കടം കുതിച്ചുയരുന്നു. ഇതിൽനിന്ന്‌ കരകയറാനുള്ള കൈകാലിട്ടടിയുടെ ഭാഗമായാണ്‌ സംസ്ഥാനങ്ങളെയും ഞെരിച്ചുകൊല്ലാനുള്ള കേന്ദ്രശ്രമം. പാചകവാതകമടക്കം പെട്രോളിയം ഉൽപ്പന്നങ്ങൾക്കെല്ലാം വില അടിക്കടി ഉയർത്തുന്നു. രൂപയുടെ മൂല്യം ദൈനംദിനം കുറയുന്നു. വിലക്കയറ്റം അസഹനീയമാകുന്നു. കേന്ദ്രസർക്കാർ കൈയുംകെട്ടി നോക്കിനിൽക്കുന്നു. കേന്ദ്ര ബജറ്റ്‌പ്രകാരം നടപ്പുവർഷത്തെ രാജ്യത്തിന്റെ മൊത്തവരുമാനം 39.44 ലക്ഷം കോടി രൂപയാണ്‌. ഇതിൽ 17.41 ലക്ഷം കോടി കടംവഴിയാണ്‌. മൊത്തം വരുമാനത്തിന്റെ പകുതിയോളമാണ്‌ കടം (42 ശതമാനം). കേരളത്തിന്റെ കടം ഏതാണ്ട്‌ 20 ശതമാനവും. സംസ്ഥാനങ്ങൾ ആഭ്യന്തര സംസ്ഥാന മൊത്തഉൽപ്പാദനത്തിന്റെ മൂന്നു ശതമാനത്തിൽ കടം ഒതുക്കണമെന്നു കേന്ദ്രം പറയുന്നു. എന്നാൽ, കേന്ദ്രസർക്കാരിന്റെ കടം രാജ്യത്തിന്റെ മൊത്തഉൽപ്പാദനത്തിന്റെ 6.9 ശതമാനത്തിലെത്തി. വിദേശനിക്ഷേപം വലിയതോതിൽ പിൻവലിക്കപ്പെടുന്നു. പലിശനിരക്കിലുണ്ടായ വ്യത്യാസമാണ്‌ പ്രധാന കാരണം. ഇന്ധനവിലയിൽ സർക്കാർ നിയന്ത്രണമില്ലാതായി. പാചകവാതകത്തിന്‌ വില കുതിക്കുന്നു. വീട്ടിലെത്തുന്ന സിലണ്ടറിന്റെ ഉൽപ്പാദന വിലയേക്കാൾ 450 രൂപയിലധികം കൂട്ടിയാണ്‌ വിൽക്കുന്നത്. ഇതിന്‌ ചുമത്തുന്ന നികുതിയുടെ രണ്ടര ശതമാനംമാത്രമാണ്‌ സംസ്ഥാനങ്ങൾക്ക്‌ കിട്ടുന്നത്‌. ബാക്കിയെല്ലാം കേന്ദ്രം കൊള്ളയടിക്കുന്നു. ഇന്ധനനികുതികളിലൂടെ ആറുലക്ഷം കോടിയോളം രൂപയാണ്‌ കേന്ദ്രം കൈവശപ്പെടുത്തുന്നത്‌. ഇത്‌ സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കുന്നില്ല. എന്നിട്ടും കടം കുതിക്കുന്നു. Read on deshabhimani.com

Related News