വായ്പാ മൊറട്ടോറിയം കേന്ദ്രത്തിന് അന്ത്യശാസനം ; അവസാനത്തെ അവസരമെന്ന്‌ സുപ്രീംകോടതി



ന്യൂഡൽഹി കോവിഡ് പരി​ഗണിച്ച് വായ്പ തിരിച്ചടവിനേര്‍പ്പെടുത്തിയ ‌മൊറട്ടോറിയം നീട്ടുന്നതിലും പിഴപ്പലിശ ഒഴിവാക്കുന്നതിലും രണ്ടാഴ്‌ചയ്‌ക്കകം തീരുമാനമെടുക്കണമെന്ന്‌ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇത്‌ അവസാന അവസരമാണെന്നും ഇനിയും നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്നും- ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ അധ്യക്ഷനായ ബെഞ്ച്‌ നിര്‍ദേശിച്ചു. വായ്‌പകൾ കേസ്‌ തീർപ്പാക്കുംവരെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന ഇടക്കാല ഉത്തരവ്‌ തുടരും. 28ന്‌ വീണ്ടും വാദംകേൾക്കും. പിഴപ്പലിശ ഒഴിവാക്കി ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കാൻ കോടതിക്ക്‌ ആലോചനയുണ്ടെന്ന്‌ കേസ് പരി​ഗണിക്കവെ ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ  നിരീക്ഷിച്ചു. എന്നാല്‍, ഇത് ‌വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത വാദിച്ചു. ധനമന്ത്രാലയവും റിസർവ്‌ ബാങ്കും ബാങ്കുകളുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നും രണ്ടാഴ്‌ചകൂടി സമയം വേണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സമയം അനുവദിച്ചത്. മൊറട്ടോറിയം വിഷയത്തിൽ കൃത്യമായ നിലപാട്‌ അറിയിക്കാതെ ഉരുണ്ടുകളിക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ സുപ്രീംകോടതി പലവട്ടം അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. Read on deshabhimani.com

Related News