ത്രിവർണ പതാകയ്‌ക്ക്‌ ബദലായി കാവിക്കൊടി ; സർക്കാർ കോളേജിൽ 
പൂജയുമായി എബിവിപി



മംഗളൂരു ക്യാമ്പസുകളിൽ മതചിഹ്നം നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച്‌ സർക്കാർ കോളേജിൽ കാവിക്കൊടിയും പൂജയുമായി എബിവിപി. മംഗളൂരു യൂണിവേഴ്‌സിറ്റി കോളേജിൽ സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 11ന്‌ ഭാരത്‌മാത പൂജ സംഘടിപ്പിക്കുമെന്ന്‌ അറിയിച്ചുള്ള ബാനറിലാണ്‌ ത്രിവർണ പതാകയ്‌ക്ക്‌ ബദലായി കാവിക്കൊടി പ്രത്യക്ഷപ്പെട്ടത്‌. ഹിന്ദുമതപ്രകാരമുള്ള പൂജ എങ്ങനെയാണ്‌ സർക്കാർ കോളേജ്‌ ക്യാമ്പസുകളിൽ നടത്തുകയെന്ന വിമർശം ശക്തമായി. പൂജയ്‌ക്ക്‌ പ്രിൻസിപ്പൽ അനുമതി നൽകിയതായി എബിവിപി നേതാവും മംഗളൂരു യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്റ്‌ യൂണിയൻ പ്രസിഡന്റുമായ ധീരജ്‌ സപലിക പറഞ്ഞു. ക്യാമ്പസിൽ ഹിജാബ്‌ നിരോധിച്ചുള്ള സർക്കാർ തീരുമാനത്തെ ശരിവച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ ക്യാമ്പസുകളിൽ എല്ലാത്തരം മതചിഹ്നങ്ങളും ഒഴിവാക്കണമെന്ന്‌ നിർദേശിച്ചിരുന്നു. ഹിജാബ്‌ ധരിച്ചെത്തിയ വിദ്യാർഥിനികളെ പ്രിൻസിപ്പൽ കോളേജിൽനിന്ന്‌ പുറത്താക്കിയിരുന്നു. Read on deshabhimani.com

Related News