സമ്പദ്‌ഘടന തുറന്നിട്ടു: പ്രധാനമന്ത്രി



ന്യൂഡൽഹി ഇന്ത്യയിലെ ഔഷധവ്യവസായ മേഖല ലോകത്തിനാകെ മുതൽക്കൂട്ടാണെന്ന്‌ കോവിഡ്‌ മഹാമാരിയുടെ കാലം തെളിയിച്ചെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി.  രാജ്യത്ത്‌ നിക്ഷേപം നടത്താൻ ആഗോളകമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു. ഇന്ത്യ ഗ്ലോബൽ വീക്ക്‌ ‌ 2020 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ  ഏറ്റവും തുറന്ന സമ്പദ്‌ഘടനകളിൽ ഒന്നാണ്‌ ഇന്ത്യ. ആഗോളകമ്പനികൾക്ക്‌ മുന്നിൽ ഇന്ത്യ ചുവപ്പ്‌ പരവതാനി വിരിക്കുന്നു‌. ചുരുക്കം രാജ്യങ്ങളേ ഇത്രയും അവസരം നൽകൂ. പ്രതിരോധമേഖലയിൽ നിക്ഷേപസാധ്യതയുണ്ട്‌. ബഹിരാകാശ മേഖലയിൽ സാധ്യത അതിലേറെയാണ്‌.  അസാധ്യം എന്ന്‌ കരുതുന്ന കാര്യങ്ങൾ നേടാനുള്ള ആവേശം ഇന്ത്യ‌ക്കുണ്ട്‌. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായമേഖലയിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾ വരുത്തി. ഇതു വൻകിട വ്യവസായങ്ങൾക്ക്‌ ഗുണകരമാകും. കാർഷികമേഖലയിലെ പരിഷ്‌കാരം നിക്ഷേപകരെ വൻതോതിൽ ആകർഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മൂന്നുദിവസത്തെ വെർച്വൽ കോൺഫറൻസിൽ 30 രാജ്യത്തെ 5000 പ്രതിനിധികൾ പങ്കെടുക്കും. Read on deshabhimani.com

Related News