എൽഐസി ഓഹരിക്ക്‌ 
3 മടങ്ങ്‌ അപേക്ഷകർ



ന്യൂഡൽഹി എൽഐസി ഓഹരി വാങ്ങാനുള്ള അപേക്ഷകരുടെ എണ്ണം മൂന്ന്‌ മടങ്ങ്‌. പോളിസി ഉടമകളുടെ വിഭാഗത്തിൽ ആറ്‌ മടങ്ങും ജീവനക്കാരിൽ 4.39 മടങ്ങും അപേക്ഷ ലഭിച്ചു. ചെറുകിട നിക്ഷേപകരിൽ 1.94 മടങ്ങ്‌, നോൺ ഇൻസ്‌റ്റിറ്റ്യൂഷണലിൽ 2.91 മടങ്ങ്‌, ക്വാളിഫൈഡ്‌ ഇൻസ്‌റ്റിറ്റ്യൂഷണൽ നിക്ഷേപകരിൽ 2.83 മടങ്ങാണ്‌ അപേക്ഷ. ആകെ 16.2 കോടി ഓഹരി വിൽപ്പനയ്‌ക്ക്‌ വച്ചപ്പോൾ 47.57 കോടി അപേക്ഷ ലഭിച്ചു. ഈ സാഹചര്യത്തിൽ ഓഹരി വിതരണത്തിനായി ഇലക്‌ട്രോണിക്‌ നറുക്കെടുപ്പ്‌ വേണ്ടിവരും. ഓഹരി ലഭിച്ചോയെന്ന്‌ അപേക്ഷകർക്ക്‌ 12ന്‌ ഓൺലൈനായി അറിയാം. വിദേശനിക്ഷേപകരിൽനിന്ന്‌ മോശം പ്രതികരണമാണ്‌. ഇൻസ്‌റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി നീക്കിവച്ചതിന്റെ എട്ട്‌ ശതമാനമാണ്‌ വിദേശസ്ഥാപനങ്ങൾ അപേക്ഷിച്ചത്‌. Read on deshabhimani.com

Related News