ഷഹീൻബാഗ്‌ ഒഴിപ്പിക്കൽ : ഡൽഹി ഹൈക്കോടതിയെ 
സമീപിക്കണമെന്ന് സുപ്രീംകോടതി



ന്യൂഡൽഹി ഷഹീൻബാഗിൽ ഒഴിപ്പിക്കൽ നടത്താനുള്ള ദക്ഷിണഡൽഹി മുനിസിപ്പൽ കോർപറേഷൻ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശം. സുപ്രീംകോടതിയെ സമീപിച്ച സിപിഐ എം ഡൽഹി സംസ്ഥാനകമ്മിറ്റിയോടാണ് ജസ്‌റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ ഇക്കാര്യം നിര്‍ദേശിച്ചത്.  രാഷ്ട്രീയപാർടിയുടെ ആവശ്യാനുസരണം ഇടപെടാനാകില്ലെന്നും ബുദ്ധിമുട്ടിലായ പ്രദേശവാസികള്‍ സമീപിച്ചാൽ ഇടപെടാമെന്നും ജസ്‌റ്റിസ്‌ ഭൂഷൺ ഗവായ്‌ കൂടി അംഗമായ ബെഞ്ച്‌ പറഞ്ഞു.  വഴിയോരകച്ചവടക്കാരിൽ ചിലരെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ അവരുടെ സംഘടന നൽകിയ ഹർജിയിൽ ഇടപെടാനും കോടതി വിസമ്മതിച്ചു. പ്രദേശവാസികൾഹർജി ഫയൽ ചെയ്യുന്നതുവരെ നടപടികൾ നിർത്തിവയ്‌ക്കാൻ ഉത്തരവിടണമെന്ന്‌ മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥ്‌ അഭ്യര്‍ത്ഥിച്ചു.മുൻകൂട്ടി നോട്ടീസ്‌ നൽകാതെയാണോ ഒഴിപ്പിക്കൽ നടത്തുന്നതെന്ന്‌ സുപ്രീംകോടതി സോളിസിറ്റർജനറൽ തുഷാർമെഹ്‌തയോട്‌ ചോദിച്ചു. മുനിസിപ്പൽ കോർപറേഷൻ ആക്‌റ്റ്‌ അനുസരിച്ച്‌ അതിന്റെ ആവശ്യമില്ലെന്നായിരുന്നു സോളിസിറ്റർജനറലിന്റെ പ്രതികരണം. Read on deshabhimani.com

Related News