രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടിരൂപ ബിജെപി കൈക്കലാക്കി, നേതാക്കളുടെ മരണത്തിൽ ദുരൂഹത; പരാതിയുമായി സന്യാസിമാർ



ലഖ്‌നൗ > അയോധ്യയിലെ രാമക്ഷേത്രത്തിനായി സ്വരൂപിച്ച 1400 കോടി രൂപ ബിജെപി കൈക്കലാക്കിയെന്ന് പരാതി. നിർമോഹി അഖാഡയിലെ സന്യാസിമാരാണ് പരാതിക്കാർ. സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി, ആർഎസ്എസ് നേതൃത്വം എന്നിവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ആരോപണം സന്യാസിമാർ പറഞ്ഞു.   People involved from the beginning with the Ayodhya temple movement accuse the BJP of swallowing 1400 Crores collected for the temple, Modi of appropriating 'credit' & more ominously talk of the mysterious 'murder' of several leaders of Ayodhya movement! pic.twitter.com/q9aiOabXHB — Prashant Bhushan (@pbhushan1) September 9, 2020 രാമക്ഷേത്രത്തിനായി പിരിച്ച തുക ബിജെപി കെട്ടിടങ്ങൾ നിർമിക്കാനും സർക്കാർ രൂപീകരിക്കാനുമാണ് ചിലവഴിച്ചതെന്നും ഇതിന് തെളിവുണ്ടെന്നും സന്യാസിമാർ പറയുന്നു. അയോധ്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നിരവധി പേരുടെ നിഗൂഢ മരണങ്ങളെക്കുറിത്ത് ചർച്ച ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News