യുവതിയെ 
വെട്ടിനുറുക്കി വേവിച്ചു ; ഫ്ലാറ്റില്‍ ഒപ്പം താമസിച്ച ജീവിതപങ്കാളി അറസ്റ്റില്‍



മുംബൈ ഡല്‍ഹിയിലെ ശ്രദ്ധവാക്കര്‍ കൊലക്ക് സമാനമായി മുംബൈയില്‍ അമ്പത്തിയാറുകാരന്‍ ഫ്ലാറ്റില്‍ പങ്കാളിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി സൂക്ഷിച്ചു. ദുർഗന്ധം വമിക്കുന്നുവെന്ന അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് മുംബൈ മിറ റോഡിലെ ഫ്ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മുപ്പത്തിരണ്ടുകാരിയായ സരസ്വതി വൈദ്യയുടെ കഷണങ്ങളാക്കിയ മൃ-തദേഹം കണ്ടെത്തി. സരസ്വതിയുടെ പങ്കാളി മനോജ് സെയിനിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ ശരീരഭാ​ഗങ്ങള്‍ കുക്കറില്‍ വേവിച്ച ശേഷമാണ് ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇലക്‌ട്രിക് കട്ടര്‍ ഫ്ളാറ്റില്‍നിന്ന് കണ്ടെത്തി. അടുക്കളയില്‍ മൂന്ന് ബക്കറ്റിലായിരുന്നു ശരീരാവശിഷ്ടങ്ങള്‍ സൂക്ഷിച്ചത്. ഇരുവരും മൂന്നു വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. 2022 മേയിലാണ് ഡല്‍ഹിയില്‍ 27കാരിയായ ശ്രദ്ധവാക്കറെ ഒപ്പം താമസിച്ചിരുന്ന അഫ്താബ് പൂനാവാല വെട്ടിമുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്. Read on deshabhimani.com

Related News