ലോക്‌സഭയില്‍ 95 ലക്ഷം, നിയമസഭയിൽ 40 ലക്ഷം ; തെരഞ്ഞെടുപ്പ്‌ ചെലവ്‌ വർധിപ്പിച്ചു



ന്യൂഡൽഹി ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾക്ക്‌ ചെലവിടാനാകുന്ന തുകയുടെ പരിധി ഉയർത്തി കേന്ദ്ര സർക്കാർ ഉത്തരവായി. ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാർഥിക്ക്‌ 95 ലക്ഷം രൂപവരെയും നിയമസഭാ മണ്ഡലത്തില്‍ 40 ലക്ഷം രൂപവരെയും ചെലവഴിക്കാം. 2014ൽ പരമാവധി ചെലവിടാൻ കഴിയുന്ന തുക പരിഷ്‌കരിച്ചപ്പോൾ ഇത്‌ 70 ലക്ഷം, 28 ലക്ഷം വീതമായിരുന്നു. 2020ൽ താൽക്കാലികമായി 10 ശതമാനംവീതം ഉയർത്തി.ചെറിയ സംസ്ഥാനങ്ങളായ ഗോവ, അരുണാചൽപ്രദേശ്‌, സിക്കിം എന്നിവിടങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ലോക്‌സഭാ മണ്ഡലത്തിൽ ഇനി 75 ലക്ഷം രൂപവരെ ചെലവിടാം. 2014ൽ 54 ലക്ഷമായിരുന്നു. നിയമസഭാ മണ്ഡലങ്ങളിൽ 28 ലക്ഷം വരെയും ചെലവഴിക്കാം. 20 ലക്ഷം രൂപയായിരുന്നതാണ്‌ വർധിപ്പിച്ചത്‌. തെരഞ്ഞെടുപ്പ്‌ ചെലവ് ഉയർത്തുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ നിയോ​ഗിച്ച സമിതി റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‍ അം​ഗീകരിച്ചു. ഇനി നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകൾക്കും വർധന ബാധകമാകും. Read on deshabhimani.com

Related News