രാജസ്ഥാനിൽ ഗുണ്ടാത്തലവന്റെ 
കൊലപാതകം: 5 പേർ പിടിയിൽ



ജയ്‌പുർ രാജസ്ഥാനിലെ ശിക്കാറിൽ ഗുണ്ടാത്തലവൻ രാജു തേത്തിനെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ പിടിയിൽ. സിക്കാർ സ്വദേശികളായ മനീഷ് ജാട്ട്, വിക്രം ഗുർജാർ, ഹരിയാന സ്വദേശികളായ സതീഷ് കുമാർ, ജതിൻ മേഘ്‌വാൾ, നവീൻ മേഘ്‌വാൾ എന്നിവരെയാണ്‌ പിടികൂടിയത്‌. ഏറ്റുമുട്ടലിൽ ഇവരിൽ രണ്ടു പേർക്ക്‌ പരിക്കേറ്റതായി പൊലീസ്‌ അറിയിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ  ജാമ്യത്തിലായിരുന്നു രാജു തേത്ത്. സംഭവത്തിനിടെ അതുവഴി പോയ താരാചന്ദ് എന്നയാളും വെടിയേറ്റ്‌ മരിച്ചിരുന്നു. 2017 ജൂണിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ക്രിമിനൽ ആനന്ദ്പാൽ സിങ്ങിന്റെ എതിരാളിയായിരുന്നു രാജു തേത്ത്‌. Read on deshabhimani.com

Related News