എബിവിപിയുടെ വിദ്വേഷ പ്രചാരണം ; ഇൻഡോറിൽ കോളേജ് പ്രിൻസിപ്പൽ രാജിവച്ചു



ഭോപാൽ മധ്യപ്രദേശ്‌ ഇൻഡോറിലെ സർക്കാർ ലോ കോളേജിൽ എബിവിപി വിദ്വേഷ പ്രചാരണത്തെതുടർന്ന്‌ രാജിവയ്‌ക്കാൻ നിർബന്ധിതനായി പ്രിൻസിപ്പൽ. കലക്ടീവ് വയലൻസ് ആൻഡ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം എന്ന പുസ്തകം റഫറൻസിന്‌ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നെന്ന്‌ ആരോപിച്ചാണ്‌ പ്രിൻസിപ്പൽ ഡോ. ഇനാമുർ റഹ്‌മാനെ എബിവിപിക്കാർ തടഞ്ഞുവെച്ച്‌ രാജി ആവശ്യപ്പെട്ടത്‌. ഡോ. ഫർഹത്ത് ഖാൻ എഴുതിയ ഈ പുസ്‌തകം ഹിന്ദു സമൂഹത്തിന്‌ എതിരാണെന്നാണ്‌ എബിവിപി വാദം. കലക്ടീവ് വയലൻസ് ആൻഡ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം എന്ന കോഴ്‌സുണ്ട്‌. ഇതിന്‌ നിർദിഷ്ട സിലബസ്‌ ഇല്ല. അതിനാൽ, വിദ്യാർഥികൾക്ക്‌ താൽപ്പര്യമുള്ള പുസ്‌തകം തെരഞ്ഞെടുക്കാമെന്ന്‌- ഡോ. റഹ്‌മാൻ പറഞ്ഞു. പുസ്തകം ഉപയോഗിച്ചതിൽ  മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസവകുപ്പ്‌ അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പലിനും പുസ്തകത്തിന്റെ രചയിതാവിനും പ്രസാധകനുമെതിരെ പൊലീസ് കേസെടുത്തു. മതമൗലികവാദം പ്രചരിപ്പിക്കുന്നെന്ന എബിവിപിയുടെ ആരോപണത്തെ തുടർന്ന്‌ കോളേജിലെ നാല്‌ മുസ്ലിങ്ങളടക്കം ആറ്‌ അധ്യാപകരെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. Read on deshabhimani.com

Related News